Geriatric Counselling.
എന്തിന് ?
60 വയസ്സിന് മുകളിലുള്ളവരെ മുതിർന്ന ആളുകൾ വയോജനങ്ങളായി ഡബ്ലിയു എച്ച് ഓ ( ലോകാരോഗ്യ സംഘടന ) നിർവചി ക്കുന്നു.
2021 മുതൽ 30 വരെ "ആരോഗ്യപൂർണമായ പ്രായമാകലിന്റെ ദശക"മാണ് എന്ന് ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനം പ്രഖ്യാപിച്ചിട്ടുണ്ട്.
മാത്രമല്ല , ഐക്യരാഷ്ട്രസഭ UNO , W H O നോട് ഈയൊരു രംഗത്തു നാല് മേഖലകളിലായി കൂട്ടായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട് .
ഏതൊക്കെയാണ് നാല് മേഖലകൾ ?
ഒന്ന് : നമ്മുടെ സമൂഹത്തിന് പ്രായമാകലിനോടും "വയസ്സായിപ്പോയി" എന്ന ആശയത്തോടും ഉള്ള ചിന്ത ,വികാരം , പ്രവർത്തനം എന്നിവ മാറ്റിയെടുക്കാൻ .രണ്ട് : പ്രായമായവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്ന വിധത്തിൽ അതത് സമൂഹങ്ങളെ വികസിപ്പിക്കാൻ
മൂന്ന് : പ്രായമായ ആളുകൾക്കു വേണ്ടുന്ന വ്യ ക്തികേന്ദ്രീകൃതവും ഉദ്‌ഗ്രഥി തവുമായ ശുശ്രൂഷയും അടിസ്ഥാന ആരോഗ്യ സേവനങ്ങളും എത്തിച്ചുകൊടുക്കാൻ .
നാല് : പ്രായമായ ആളുകളിൽ ആവശ്യമുള്ളവർക്ക് ഗുണപരമായ ദീർഘകാല ആരോഗ്യ സേവന ചികിത്സാ സൗകര്യം ഉണ്ടാക്കിക്കൊടുക്കാൻ .
No comments:
Post a Comment